മലയാളം മിഷൻ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തിൽ 21ന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മലയാളം മിഷന്റെ കണിക്കൊന്ന, ഭാഷാ പ്രതിഭാ, സുഗതാഞ്ജലി പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. കണിക്കൊന്ന പുരസ്‌കാരം മുഖ്യമന്ത്രിയും ഭാഷാപ്രതിഭാ പുരസ്‌കാരം ഗതാഗത മന്ത്രി ആന്റണി രാജുവും സുഗതാഞ്ജലി പുരസ്‌കാരം ധനമന്ത്രി കെ.എൻ. ബാലഗോപാലും സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →