പാലക്കാട്: മുന്‍ സിപിഎം നേതാവും സ്പിരിറ്റ് കേസ് പ്രതിയുമായ അത്തിമണി അനിലിനെ പാലക്കാട് കസ്ബ പോലീസ് അറസ്റ്റ് ചെയ്തു. ഹൈവേ കവര്‍ച്ചാ സംഘത്തില്‍ നിന്നും പങ്ക് പറ്റിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. 2021 ഡിസംബര്‍ 15ന് പുതുശേരിയില്‍ വണ്ടി തടഞ്ഞ് പണം തട്ടിയ കേസില്‍ അത്തിമണി അനില്‍ പണം പറ്റിയിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരനാവാം എന്നുപറഞ്ഞാണ് ഇയാള്‍ പങ്കുപറ്റിയത്. എന്ന് പോലീസ് പറഞ്ഞു.
2019ലണ് സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് അത്തിമണിയെ പോലീസ് പിടികൂടിയത്. ചിറ്റൂര്‍ മേഖലയില്‍ കാലങ്ങളായി ഇയാള്‍ സ്പിരിറ്റ് കടത്ത് നടത്തുന്നതായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. അന്വെഷണത്തിന്രെ ഭാഗമായി റിമാന്‍ഡില്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. 2017ല്‍ ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ് . രാഷ്ട്രീയ പിന്‍ബലമാണ് കേസുകളില്‍ നിന്ന് രക്ഷപെടാന്‍ ഇയാള്‍ക്ക് തുണയായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

