പാലക്കാട്: ജൈനിക്കോട് ഈഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചുകയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ സിപിഎം സംസ്ഥാന നേതാവ് എന്‍.എന്‍.കൃഷ്‌ണ ദാസിന് ഒരുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂടാതെ അലക്‌സാണ്ടര്‍ ജോസിനും കോടതി ഒരുവര്‍ഷം തടവും 5000രൂപ പിഴയും ശിക്ഷവിധിച്ചു.
ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി .2015 ലാണ് കേസിനാസ്‌പദമായ സംഭവം .ഭിന്നശേഷിക്കാര്‍ക്ക ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിച്ചത്.

