കോഴിക്കോട് : കോഴിക്കോട് വേളത്ത് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവും സംവിധായകനുമായ സുവീരനെയും ഭാര്യ അമൃതയെയും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ലതിക, കെ കെ ദിനേശന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, കുന്നമ്മല്‍ ഏരിയ സക്രട്ടറി കെകെ സുരേഷ് ,ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം പി.സി ഷൈജു, സിപിഎം വേളം ലോക്കല്‍ സെക്രട്ടറി പി വത്സന്‍ ,സുരേന്ദ്രന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കേളോത്ത്‌മുക്കില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.സി ഷൈജു പി.വത്സന്‍ എന്നിവര്‍ സംസാരിച്ചു.

