ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ നാല് പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു. മുഖ്യപ്രതിയായ പൊലീസ് ഓഫിസര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മറ്റു മൂന്നുപേര്‍ക്കുമെതിരേയാണ് ഇപ്പോള്‍ കേസെടുത്തത്. മുഖ്യപ്രതിക്കെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുമുണ്ട്. ഇതോടെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം സമാധാനപരമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. 40 വര്‍ഷംവരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണ് ഇപ്പോള്‍ ചോവിനെതിരേയുള്ളത്.
നരഹത്യക്ക് ചോവിനെ സഹായിച്ചു എന്നതാണ് മറ്റ് മൂന്നുപേര്‍ക്കുമെതിരായ കുറ്റം. നാല് പൊലീസുകാരെയും നേരത്തേതന്നെ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ മറ്റ് മൂന്നുപേര്‍ക്കും ചോവിനുകിട്ടുന്ന അതേ ശിക്ഷതന്നെ ലഭിക്കുമെന്ന് നിയമവദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.