ആലപ്പുഴ: ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റേയും സ്‌കൂള്‍ ഓഫ് ലൈഫ് സ്കിൽസിന്റെയും സഹജീവനം പദ്ധതിയുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സഹചാരി വിജയാമൃതം അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. സ്കൂൾ ഓഫ് ലൈഫ് സ്കിൽസിൽ നടന്ന ചടങ്ങ് ആലപ്പുഴ മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.സി.വി ഷാജി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച എന്‍.സി.സി., എസ്.പി.സി. യൂണിറ്റുകള്‍ക്കുള്ള സഹചാരി അവാര്‍ഡും ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാര്‍ത്ഥിക്കുള്ള വിജയാമൃതം അവാര്‍ഡും വിതരണം ചെയ്തു.
ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സൂപ്രണ്ട് എം.എന്‍. ദീപു, സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സ് ഡയറക്ടര്‍ പി.എം. ഷാജി, എല്‍.എല്‍.സി. കണ്‍വീനര്‍ ടി.ടി. രാജപ്പന്‍, എസ്.എല്‍.എസ് വയോകെയര്‍ സെക്രട്ടറി ബിന്ദു എസ്. അമ്പാടി എന്നിവര്‍ പങ്കടുത്തു. ഭിന്നശേഷി കുട്ടികളിലെ അപസ്മാരവും, പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും നടത്തി.

