മലപ്പുറത്ത്‌ നിന്ന് കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി

മലപ്പുറം : മലപ്പുറം കോഡൂരില്‍ 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്‌റ്റിലായി. വയനാട്‌ സ്വദേശികളായ സുജിത്‌, ഷിജു,എറണാകുളം സ്വദേശി ശ്രീജിത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ ഈ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ എണ്ണം പത്ത്‌ ആയി

2021 നവംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. സുജിത്തും ശ്രീജിത്തും ഉള്‍പ്പെടയുളള 9 അംഗ സംഘമാണ്‌ പണം തട്ടിയത്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു പണം തട്ടിയെടുത്ത്‌. കുഴല്‍പ്പണവുമായി വരികയായിരുന്ന സംഘത്തെ പോലീസ്‌ എന്ന വ്യാജേന തടഞ്ഞുനിര്‍ത്തി പണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന്‌ സുജിത്തും ശ്രീജിത്തും വയനാട്ടിലേക്ക്‌ കടന്നു.

വയനാട്ടില്‍ ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്‌ ഷിജുവാണ്‌. ഇതേതുടര്‍ന്നാണ്‌ ഷിജുവിനെ അറസ്റ്റ്‌ ചെയ്‌തത്‌. സംഭവത്തില്‍ ഏഴുപേരെ നേരത്തെ അറസറ്റ്‌ ചെയ്‌തിരുന്നു. ഇവരില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെത്തിയാണ്‌ അന്വേഷണ സംഘം മൂവരേയും അറസ്റ്റ് ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →