കണ്ണൂര്‍ സര്‍വകാലശാല വി.സി നിയമനകേസ്‌ : ഹൈക്കോടതി ഫെബ്രുവരി 15ന്‌ അപ്പീല്‍ പരിഗണിക്കും

കണ്ണൂര്‍: സര്‍വകലാശാല വി.സി നിയമനത്തിനെതിയുളള കേസിന്റെ അപ്പീല്‍ പരിഗണിക്കുന്നത്‌ 2022 ഫെബ്രുവരി 15ലേക്ക്‌ മാറ്റി ഹൈക്കോടതി. വൈസ്‌ ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനര്‍ നിയമിച്ചത്‌ സിംഗിള്‍ ബെഞ്ച്‌ ശരിവച്ചിരുന്നു. ഈ ഉത്തരവ്‌ ചോദ്യം ചെയ്‌തുളള അപ്പീലാണ്‌ കോടതിയുടെ പരിഗണനയിലുളളത്‌. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാണ്‌ ഡോ. രവീന്ദ്രനെ നിയമിച്ചതെന്ന്‌ ചൂണ്ടിക്കാട്ടി സെനറ്റ്‌ അംഗം പ്രേമചന്ദ്രന്‍ കീഴോത്ത്‌ അടക്കമുളളവരാണ്‌ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌. വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെര്‍ച്ച്‌ കമ്മറ്റിയുടെ പരിശോധന ഇല്ലാതെയുളള നിയമനമാണ്‌ നടന്നതെന്നുമാണ്‌ അപ്പീലിലുളളത്‌.

യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടുകളും ചേര്‍ന്നുപോകുന്നതല്ലെന്നും അപ്പീലില്‍ പറയുന്നു. കേസില്‍ ഗവര്‍ണര്‍ അടക്കമുളള എതിര്‍ കക്ഷികല്‍ക്ക്‌ കോടതി നോട്ടീസ്‌ അയച്ചിരുന്നു. വിസി പുനര്‍ നിയമനത്തില്‍ സേര്‍ച്ച കമ്മറ്റിയുള്‍പ്പെടടെ ആവശ്യമില്ലെന്ന വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച്‌ ഹര്‍ജി തളളിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →