ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ സ്മരണാര്‍ഥം പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേണവകുപ്പ് മന്ത്രി അശ്വിനി െവെഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ”ഇന്ത്യയുടെ വാനമ്പാടിക്ക് ഉചതമായ അംഗീകാരം എന്ന നിലയില്‍ അവരുടെ സ്മരണാര്‍ഥം തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും”- ഇന്ത്യാ ടുഡേയുടെ ബജറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മരണിക എന്ന നിലയിലായിരിക്കും ലതാ മങ്കേഷ്‌കറുടെ സ്റ്റാമ്പ് പുറത്തിറക്കുക. പ്രാധാന്യമുള്ള സംഭവങ്ങള്‍, പ്രധാനവ്യക്തിത്വങ്ങള്‍, പ്രകൃതി, ജന്തുജാലം, കായികം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് സ്മരണികാ സ്റ്റാമ്പ് പുറത്തിറക്കുന്നത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഞായറാഴ്ചയാണു ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചത്.
ലതാ മങ്കേഷ്‌കരുടെ സ്മരണക്കായി പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും
