പൊതുയോഗങ്ങളില്‍ കുടുതല്‍ പേര്‍ക്ക് പങ്കെടുക്കാം:കൂടുതല്‍ ഇളവ് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഹാളുകളിലും തുറസായ സ്ഥലങ്ങളിലും നടക്കുന്ന പൊതുയോഗങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാവുന്ന വിധമാണ് ഇളവുകള്‍. ഹാളുകളില്‍ ആകെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം. തുറസായ സ്ഥലങ്ങളില്‍ വിസ്തീര്‍ണം അനുസരിച്ച് 30 ശതമാനം ആളുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടികളില്‍ പങ്കെടുക്കാം. സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തണം. എന്നാല്‍, തെരഞ്ഞെടുപ്പ് റാലികള്‍, സൈക്കിള്‍-ഇരുചക്ര-വാഹന റാലികള്‍ കാല്‍നട ജാഥകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പരമാവധി 20 പേര്‍ക്കു പങ്കെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →