തിരുവനന്തപുരം: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ. യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാർധക്യ സഹാജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം പള്ളിമുക്ക് യൂനസ് കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് നാലിന് പൊല്ലുവിള ജുമാ മസ്ജിദിലാണ് ഖബറടക്കം. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 91-96 കാലയളവിൽ മലപ്പുറത്ത് നിന്നുമാണ് നിയമസഭയിലെത്തിയത്.