മാപ്രാണം : കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച വയോധികന് ജീവനൊടുക്കി. തൈവളപ്പില്‍ കൊച്ചാപ്പുശശിധരന് (75) ആണ് മരിച്ചത്. മകന് നിധിന് വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷപെട്ടു. 2022 ജനുവരി 25ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് കരുതുന്നു. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് ശശിധരന് പുറത്തുനിന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉറക്കമുണര്‍ന്ന നിധീഷ് വാതില്‍ പൊളിച്ച് ഉടന്‍ രക്ഷപെട്ടു.
തുടര്‍ന്ന് കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ. മറ്റുമക്കള്‍: നിമിഷ, വര്‍ഷ. മരുമക്കള്‍ : റിനീഷ്, രാജീവ്.

