മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എഐസിസി ഭാരവാഹിയുമായ ആര്‍പിഎന്‍ സിങ് പാര്‍ട്ടി വിട്ടു. രണ്ടാം യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കും. ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയ യാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ്,’ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍പിഎന്‍ സിങ് ട്വീറ്റ് ചെയ്തു. ‘ഇതെനിക്ക് പുതിയൊരു തുടക്കമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ദര്‍ശനാത്മക നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനും കീഴില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള എന്റെ സംഭാവനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,’ രാജിയ്ക്കു തൊട്ടുപിന്നാലെ സിങ് ട്വീറ്റ് ചെയ്തു. സിങ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അവ ‘അഭ്യൂഹങ്ങള്‍’ മാത്രമാണെന്നു പറഞ്ഞ് അദ്ദേഹം നിരന്തരം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →