രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്

വടക്കാഞ്ചേരി: രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പിക്കുളം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദിനൂപിനെതിരേ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വ്യക്തിഹത്യ നടത്തിയതായി ആരോപിച്ച് മങ്കര സ്വദേശി മുന്ന മുബാറക്, പോസ്റ്റ് ഷെയര്‍ ചെയ്ത സന്തോഷ്, ഹരിത, റെനില്‍ ഹരി എന്നിവര്‍ക്കെതിരേ രമ്യ ഹരിദാസ് ആലത്തൂര്‍ സ്റ്റേഷനിലും പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →