തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ആള്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ പൂത്തോള്‍ പോട്ടയില്‍ അറയ്‌ക്കല്‍ വീട്ടില്‍ രാധാകൃഷ്‌ണന്റെ മകന്‍ സന്തോഷ്(44)ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കുടുംബ കോടതിയാണ് ഇയാളെ നാലുമാസത്തെ തടവിന് ശിക്ഷിച്ചത്.
20202 ജനുവരി 14നാണ് ഇയാള്‍ ജയിലിലെത്തിയത്. ജയിലിലെത്തുന്ന തടവുകാര്‍ക്ക ആദ്യ ആഴ്‌ച ക്വാറന്റൈനില്‍ കഴിയുന്നതിനുളള സിഎഫ്‌എല്‍ടിസി വാര്‍ഡിലായിരുന്നു. അവിടെ ക്വാറന്റൈനില്‍ ഇരിക്കെ വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.
എന്നാല്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്നുതന്നെ ക്വാറന്റൈനിലിരിക്കാന്‍ വേണ്ടി ജയിലിലേക്ക് മാറ്റി. പിന്നീട് വയറുവേദന രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ 2022 ജനുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നരക്ക് മരണം സംഭവിക്കുകയായിരുന്നു. യഥാര്‍ത്ഥ മരണകാരണം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ അറിയാന്‍ കഴിയൂ.
വിയ്യൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ വിയിയൂരിലെ ജില്ലാ ജയിലില്‍ ഏഴുപേര്‍ കോവിഡ് ബാധിതരാണ്. 12 പേര്‍ സമ്പര്‍കത്തിലേര്‍പ്പെട്ട് ക്വാറന്‍റൈനിലാണ്

