ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ അനാര്‍ക്കലി മേഖലയിലാണ് സ്ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാഹോര്‍ പോലീസ് വക്താവ് റാണ ആരിഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന് ബുസ്ദാര്‍ ഇന്‍സ്പെക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ലാഹോറില്‍ സ്ഫോടനം: മൂന്ന് മരണം, 20 പേര്‍ക്ക് പരിക്കേറ്റു
