കോണ്‍ഗ്രസ്‌ യൂണിറ്റ്‌ സ്ഥാപിക്കാന്‍ പാര്‍ട്ടി ഗ്രാമത്തിലെത്തിയ നേതാക്കളെ തടഞ്ഞ്‌ സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍ ; മുടക്കോഴി മലയുടെ താഴ്‌വാരമായ ഗുണ്ഡികയില്‍ കോണ്‍ഗ്രസ്‌ യൂണിറ്റ്‌ കമ്മറ്റി സ്ഥാപിക്കുന്നത്‌ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായി തടഞ്ഞു. ഇതേതുടര്‍ന്ന്‌ സിപിഎം നേതാക്കളും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി സംഘര്‍ഷം മണിക്കൂറുകളോളം തുടര്‍ന്നു. പോലീസെത്തിയെങ്കിലും കോണ്‍ഗ്രസ്‌ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന സിപിഎം പ്രവര്‍ത്തകരുടെ പിടിവാശിക്കുമുമ്പില്‍ വഴങ്ങുകയായിരുന്നു. പോലീസ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ യൂണിറ്റ്‌ കമ്മറ്റി രൂപീകരിക്കാതെ കോണ്‍ഗ്രസ്‌ നേതാക്കള്‍ മടങ്ങുകയായിരുന്നു.

ആകാശ്‌ തില്ലങ്കേരിയുടെ വീട്‌ സ്ഥിതിചെയ്യുന്ന തില്ലങ്കേരിയില്‍ നിന്നും ഏതാനം കിലോമീറ്റര്‍ മാത്രം ദുരമുളള മുഴക്കുന്ന്‌ ഗുണ്ഡികയെന്ന സ്ഥലത്ത്‌ കോണ്‍ഗ്രസ്‌ യൂണിറ്റ് രൂപീകരിക്കാനെത്തിയവരെ അസഭ്യവര്‍ഷം കൊണ്ടാണ്‌ സിപിഎം പ്രവര്‍ത്തകര്‍ എതിരേറ്റത്‌. 2022 ജനുവരി 16ന്‌ ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. സിപിഎം പാര്‍ട്ടിഗ്രാമമായ ഗുണ്ഡികയില്‍ കെ.സുധാകരന്റെ ആഹ്വാനപ്രകാരമാണ്‌ യൂണിറ്റ്‌ കമ്മറ്റി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കളെത്തിയത്‌.

യൂണിറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. യോഗത്തിനെത്തിയ ഡിസിസി സംഘടനാ ചുമതലയുളള കെ.സി മുഹമ്മദ്‌ ഫൈസലടക്കമുളള നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയതതായി പരാതിയയുണ്ട്‌. ഏതായാലും സിപിഎം നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നതാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം വീണ്ടും ഇവിടെ തുടങ്ങാന്‍ തന്നെയാണ്‌ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →