നാഷണൽ ലോക് അദാലത് മാർച്ച് 12 ന്

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടുത്ത നാഷണൽ ലോക് അദാലത് മാർച്ച് 12 ന് നടക്കും. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലുമാണ് അദാലത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാരകേസുകളും അദാലത്തിൽ പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത് നടക്കുക. കൂടുതൽ വിവരങ്ങൾക്കു അതത് കമ്മിറ്റിയുമായി ബന്ധപ്പെടണം. തിരുവനന്തപുരം: 0471 2467700, നെയ്യാറ്റിൻകര: 0471 2220207, ആറ്റിങ്ങൽ:  0470 2626388, നെടുമങ്ങാട്: 0472 2802806.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →