തിരുവനന്തപുരം : കൊല്ലപ്പെട്ട ആളെ തിച്ചറിയും മുമ്പേ പ്രതികള്‍ കസ്റ്റഡിയിലായി.വിഴിഞ്ഞത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിലാണ് മണിക്കൂറുകള്‍ക്കം പ്രതികള്‍ പിടിയിലായത്. കഴക്കൂട്ടത്ത് ബസ് തടഞ്ഞാണ് പ്രതികളെ കസ്റ്റയിലെടുത്തത്. വൃദ്ധ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടില്‍ താമസിച്ചിരുന്ന രണ്ട് യുവാക്കള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിരുന്നു.
പ്രതികളിലൊരാളായ അല്‍ അമീന്റെ സുഹൃത്തില്‍ നിന്ന് ഇവരുടെ ഫേസ് ബുക്കിലെ ഫോട്ടോ വാങ്ങി നഗരത്തിലെയും ഹൈവേയിലെയും സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. പ്രതികളിലൊരാളുടെ മൊബൈല്‍ഫോണ്‍ തൈക്കാട് ഭാഗത്തുവച്ച് സ്വിച്ചോഫായതാണ് ബസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കാരണം.
പോലീസ് പ്രതികളെ പിടികൂടുമ്പോള്‍ റഫീക്കാ ബീവിയുമുണ്ടെന്ന് തിരിച്ചറിഞ്ഞതോടയാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണെന്ന് ഉറപ്പിച്ചത്. എസ്ഐമാരായ അജിത്കുമാര്‍ ,വിനോദ്,സമ്പത്ത് ,സിപിഒമാരായ അജയ്കുമാര്‍, സെല്‍വരാജ്, രാമു കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ശാന്തകുമാരി ഒറ്റക്കാണ് താമസിച്ചിരുന്നത്. വെങ്ങാനൂരില്‍ ഹോട്ടല്‍ നടത്തുന്ന മകന് അമ്മയെകാണാന്‍ ദിവസവും എത്താറുണ്ട്. സംഭവദിവസം രാവിലെ അമ്മ ആവശ്യപ്പെട്ട പ്രകാരം ഹോട്ട്ലില്‍ നിന്ന് പൊറോട്ടയും മസാല േോശയുമായി മകന് എത്തിയപ്പോള്‍ അമ്മയെ കാണാനില്ലായിരുന്നു.വീട് പൂട്ടിയിരിക്കുകയായിരുന്നു. മകരവിളക്കുദിവസമായിരുന്നതിനാല് ക്ഷേത്രത്തില്‍ പോയതായിരിക്കുമെന്ന് കരുതി തിരികെ പോയി. എന്നാല്‍ വീട്ടില്‍ വെളിച്ചമില്ലെന്നും അമ്മയെ കാണാനില്ലെന്നും രാത്രി അമ്മയുടെ വീടിനടുത്തുളള ബന്ധുവിളിച്ചുപറഞ്ഞപ്പോള് സനല്‍കുമാര്‍ വെങ്ങനൂര്‍ നിന്നും മുല്ലൂരിലെത്തി.
അപ്പോഴാണ് സമീപത്തായി വാടകയ്ക്ക താമസിച്ചിരുന്ന റഫീക്കാ ബീവി കൊല്ലപ്പെട്ടെന്നും ഒപ്പമുണ്ടായിരുന്ന യുവാക്കളെ കാണാനില്ലെന്നും മനസിലായത്. അമ്മയെ കാണാനില്ലെന്നും മരിച്ചത് ആരാണെന്ന് കാണണമെന്നും സനല്‍കുമാര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥല പരിശോധന നടത്തേണ്ടതിനാല്‍ പോലീസ് അനുവദിച്ചില്ല. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ യുവാക്കള്‍ക്കൊപ്പം റഫീക്കാ ബീവിയും പിടിക്കപ്പെട്ടതോടെയാണ് മരിച്ചത് ശാന്തകുമാരിയാണെന്ന വ്യക്തമായത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്

