ന്യൂഡല്‍ഹി: പതിനാലാമത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് വെള്ളിയാഴ്ച വെസ്റ്റിന്റീസില്‍ തുടക്കമാകും. 16 ടീമുകളാണു മത്സരിക്കുന്നത്. ആന്റിഗ്വ, ഗയാന, സെന്റ് കിറ്റ്സ്, ട്രിനിഡാഡ് എന്നീ 4 വേദികളിലായി 48 മത്സരങ്ങള്‍ ലോകകപ്പില്‍ നടക്കും. 14ന് വെസ്റ്റിന്‍ഡീസ് – ഓസ്ട്രേലിയ, സ്കോട്ലന്ഡ് – ശ്രീലങ്ക ടീമുകള്‍ ഏറ്റെടുക്കും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30നാണ് നടക്കുക. ഫെബ്രുവരി അഞ്ചിനാണു ഫൈനല്‍. ഇന്ത്യയുടെ ആദ്യ മത്സരം 15 നു രാത്രി 7.30നു ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്. ആദ്യഘട്ടം റൗണ്ട് റോബിന് അടിസ്ഥാനത്തിലാണ്. പിന്നീടു പ്ലേറ്റ്, സൂപ്പര്‍ ലീഗ് ഘട്ടങ്ങള്‍. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം കാണാം.
2000, 2008, 2012, 2018 ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിയിട്ടുള്ള ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള ടീം. ഡല്ഹിക്കാരന് യഷ് ദൂലാണ് ഇക്കുറി ഇന്ത്യന്‍ ക്യാപ്റ്റന്‍. ഈ മാസമാദ്യം ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണു ടീ ഇന്ത്യ കളത്തിലിറങ്ങുക. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനോടു തോറ്റെങ്കിലും പിന്നീടു മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്ക്കായി. ഓപ്പണിങ് ബാറ്റര്‍ ഹര്‍നൂര്‍ സിങ്, ഓള്‍റൗണ്ടര്‍ രാജ് അംഗദ് ബാവ എന്നിവരുടെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.ബം ാദേശാണു നിലവിലെ ജേതാക്കള്‍. ഇന്ത്യയാണു രണ്ടാം സ്ഥാനക്കാര്‍. ഗ്രൂപ്പ് എയില്‍ ബം ദേശ്, ഇം ണ്ട്, കാനഡ, യു.എ.ഇ. ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, യുഗാണ്ട ടീമുകളും ഗ്രൂപ്പ് സിയില്‍ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, പാപ്പുവ ന്യൂഗിനി, സിംബാബ്വെ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയ, സ്കോട്ലന്ഡ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളും മത്സരിക്കും.

