മലപ്പുറം: കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ ഗ്രാമവ്യവസായ പദ്ധതിയായ ‘എന്റെ ഗ്രാമം പദ്ധതി’ പ്രകാരം ഗ്രാമീണ മേഖലയില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ഈ സ്‌കീമില്‍ പരമാവധി പദ്ധതി ചെലവ് 500000 രൂപയാണ്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനവും വനിതകള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പദ്ധതി തുകയുടെ 30 ശതമാനവും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ധനസഹായം ലഭിക്കും. ഫോണ്‍: 0483 2734807.
മലപ്പുറം: വ്യവസായ സംരംഭങ്ങള്‍ക്ക് ധനസഹായം
