കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി ജനുവരി ഒമ്പത് മുതൽ 16 വരെ കലക്ടറേറ്റ് മൈതാനിയിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. തലശ്ശേരി താലൂക്ക് കമ്മിറ്റിക്ക് കീഴിലെ മാങ്ങാട്ടിടം നവോദയ വായനശാല ആന്റ് ഗ്രന്ഥാലയത്തിനാണ് ഒന്നാം സ്ഥാനം. പയ്യന്നൂർ താലൂക്കിലെ സർഗചേതന പബ്ലിക്ക് ലൈബ്രറി കൊട്ടില രണ്ടാം സ്ഥാനവും, ഗാന്ധി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം നെരുവമ്പ്രം പയ്യന്നൂർ മൂന്നാം സ്ഥാനവും നേടി. തളിപ്പറമ്പ് താലൂക്കിലെ ദേശീയ വായനശാല ആന്റ് ഗ്രന്ഥാലയം ചെമ്പേരി പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
കണ്ണൂർ: പോസ്റ്റർ നിർമ്മാണ മത്സര വിജയികൾ
