മുംബൈ:വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള ബിറ്റ്കോയിന് 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്കോയിന് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യം ബിറ്റ്കോയിന് ഏകദേശം 69,000 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തില്‍ എത്തിയിരുന്നു. അതിനുശേഷം 25,000-ലധികം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയും ബ്ലോക്ക്ചെയിനുമായി ബന്ധിപ്പിച്ചിട്ടുള്ള നാണയവുമായ ഈഥറും 8% ത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 3,494 ഡോളറിലേക്കാണ് പതിച്ചത്. കോയിന് ഡെസ്ക് റിപ്പോര്‍ട്ട് പ്രകാരം, ഡോഷ്കോയിന് വിലകള്‍ ഏകദേശം 6% ഇടിഞ്ഞ് 0.15 ഡോളറായി. ഷിബ ഇനു 7% കുറഞ്ഞ് 0.000030 ഡോളറായപ്പോള്‍ 7 ശതമാനം ഇടിഞ്ഞ് ബിനാന്‍സ് കോയിന്് 476 ഡോളറിലെത്തി. അതേസമയം, സോളാന, പോളിഗോണ്‍, യൂണിസ്വാപ്പ്, സ്റ്റെല്ലാര്‍, കാര്‍ഡാനോ, എക്സ്ആര്‍പി, ടെതര്‍, ലിറ്റ്കോയിന്‍ തുടങ്ങിയ മറ്റ് ഡിജിറ്റല്‍ ടോക്കണുകളും ഇന്നലെ 5-7% പരിധിയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രിപ്റ്റോ വിപണി മൂലധനം 6% ഇടിഞ്ഞ് 2.22 ട്രില്യണ്‍ ഡോളറിലെത്തി.
വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു
