കോട്ടയം സെപ്റ്റംബര്‍ 5: പാലയിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് തകരുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലയില്‍ വെച്ച് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് കോടിയേരി ഇത് പറഞ്ഞത്. എല്ലാവരുടെയും പൊതുസമ്മതത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും കോടിയേരി വ്യക്തമാക്കി.
പൊതുഅഭിപ്രായത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കഴിയാത്തത് യുഡിഎഫിന്‍റെ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 4000 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പാലയില്‍ പരാജയപ്പെട്ടത്. ഇത്തവണ പാലയില്‍ അവസ്ഥ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിമേഖല പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സംഘപരിവാര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

