ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സന്ദര്‍ശിച്ച് മോദി

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 5: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വ്യാഴാഴ്ച സന്ദര്‍ശിച്ചു. പല വിഷയങ്ങളെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഒസാക്കയില്‍ വെച്ച് നടന്ന ജി-20 ഉച്ചക്കോടിക്കും, ബിയാരിറ്റ്സില്‍ വെച്ച് നടന്ന ജി-7 ഉച്ചക്കോടിക്കുംശേഷമാണ് നേതാക്കളുടെയും കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെയും മോദി സന്ദര്‍ശിക്കും. കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യാനായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ മുഖ്യാതിഥിയായാണ് മോദി റഷ്യയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →