തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡി.എ – 40 ശതമാനം – 70 ശതമാനം ലോവർ ലിമ്പ് വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവു നിലവിലുണ്ട്. പ്രായ പരിധി 01.01.2021 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ: 15,600- 39,100. യോഗ്യത: എം.ഡി.എസ് ഇൻ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
