ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് പാകിസ്താന്‍ പൗരന്‍മാരടക്കം ആറ് ഭീകരരെ രണ്ട് ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. അനന്ത്നാഗ് കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും രണ്ടുപേര്‍ക്ക് പരുക്കേറ്റതായും ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ, അനന്ത്നാഗ് നൗഗാം മേഖലയില്‍ സുരക്ഷാ സേന തുടരെ തുടരെ നടത്തിയ ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ടവര്‍ ജെയ്ഷേ മുഹമ്മദ് ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ രണ്ടുപേര്‍ പാക് പൗരന്‍മാരും നാലുപേര്‍ പ്രാദേശിക ഭീകരരുമാണ്. നാലുപേരെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.

