റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർട്ടി പിളരില്ല : എം.വി. ശ്രേയാംസ്‌കുമാർ

December 29, 2021 - 9:54 am

കൊച്ചി: പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ എം.പി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിസംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“കഴിഞ്ഞമാസം കോഴിക്കോടു വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു, പാർട്ടി പിളരുമോ എന്ന്. പാർട്ടി പിളരില്ല എന്നായിരുന്നു എന്റെ മറുപടി. പിളർപ്പുണ്ടായിട്ടുമില്ല. ചില അഭിപ്രായവ്യത്യാസങ്ങളുള്ള ആളുകളെ അനുനയിപ്പിക്കാനായി വളരെ ക്ഷമയോടെ പലകാര്യങ്ങളും ചെയ്തു. അത് മിക്കവാറും ആളുകൾ ഉൾക്കൊണ്ടു എന്നതാണ് വാസ്തവം. വിരലിൽ എണ്ണാവുന്ന ആളുകൾ ഒഴിച്ച് ബാക്കി എല്ലാവർക്കും തന്നെ കാര്യങ്ങൾ ബോധ്യമായി – അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *