കണിയാപുരത്ത് ആക്രമണം നടത്തിയ നാലു പേർ പോലീസ് പിടിയിലായി

തിരുവനന്തപുരം: കണിയാപുരത്ത് ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ അറസ്റ്റിൽ. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.2021 ഡിസംബർ 26 ഞാറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മദ്യപിച്ചെത്തിയ സംഘം കണിയാപുരത്ത് അക്രമം നടത്തിയത്.

പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.പരിക്കു പറ്റിയ യുവാക്കൾ പോലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയത്താണ് ഈ സംഘം വീടുകൾ തല്ലിപ്പൊളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →