ആലപ്പുഴ: സൗജന്യ പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പാക്കുന്ന അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഹരിപ്പാട് സബ് സെന്ററില്‍ നടക്കുന്ന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ജനുവരി ഒന്നു വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ മൂന്നു വര്‍ഷ ഡിപ്ലോമ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി: 21നും 26നും മധ്യേ. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. വിശദവിവരങ്ങള്‍ www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895478273, 9895788334

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →