തിരുവനന്തപുരം∙ ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. അയൽവാസികളുടെ മർദനമേറ്റു തലപൊട്ടിയിട്ടും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. എന്നാൽ വധശ്രമത്തിനു കേസെടുത്തെന്നും രണ്ട് പേർ പിടിയിലായെന്നും പൊലീസ് അറിയിച്ചു.
ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലിൽ വാടകയ്ക്കു താസമിക്കുന്ന ലൈജുവിനും സഹോദരൻ ആൽബിനുമാണു മർദനമാണു മർദനമേറ്റത്. 2021 ഡിസമബർ 24 വെള്ളിയാഴ്ച രാത്രി വീടിനു സമീപത്ത് വച്ചു നാലംഗ സംഘം ചീത്ത വിളിച്ച് ആക്രമിക്കുകയായായിരുന്നു. തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലായിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. പരാതി പറയാനെത്തിയപ്പോഴും അവഗണിച്ചെന്നാണ് ആക്ഷേപം. പരുക്കേറ്റവർ രണ്ടാമതെത്തി ആക്ഷേപം ഉന്നയിച്ചതോടെയാണ് പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തു കേസ് ശക്തിപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.

