ചർച്ചകൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന വികസനം ജനം എതിർക്കുക തന്നെ ചെയ്യുമെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: കെ റെയിലിനെതിരെ മുൻ മന്ത്രി ഷിബു ബേബിജോൺ. ∙ കേരളത്തിലെ മൂന്ന് തലമുറകളെ ഭീമൻ കടക്കെണിയിലേക്കു തള്ളി വിടുന്നതാകും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും മുന്നോട്ടുവയ്ക്കുന്ന കെ–റെയിൽ പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു. ‘ഒരുലക്ഷം കോടിക്കു പുറത്തു ചെലവാകും എന്നാണ് ഇപ്പോൾ പറയുന്നത്. ഈ കടം കേരളമാണ് ഏറ്റെടുക്കുന്നത്. അപ്പോൾ എത്ര തലമുറ ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരും? ബേബിജോൺ ചോദിച്ചു.

പദ്ധതി പണി തീർന്നുകഴിഞ്ഞ് പ്രതീക്ഷിച്ച പോലെ വരുമാനം കിട്ടിയില്ലെങ്കിൽ എന്താകും അവസ്ഥ? ഇപ്പോൾ തന്നെ കൊച്ചി മെട്രോ നഷ്ടത്തിലാണ് ഓടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു ദിവസം രാത്രിയും പകലുമായി ഏകദേശം നൂറോളം ട്രെയിനുകൾ ഓടിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടും. ഈ പാത കടന്നു പോകുന്ന റോഡുകളിലെ ഗതാഗത സംവിധാനം എങ്ങനെയാകും?’- ഷിബു ഷിബു ബേബി ജോൺ ചോദിച്ചു.

ദുരൂഹതകൾ നീങ്ങാതെ, ചർച്ചകൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന വികസനം ജനം എതിർക്കുക തന്നെ ചെയ്യുമെന്നും അതിനെ വികസനവിരോധം എന്നു മുദ്രകുത്തിയാൽ അവസാനിക്കില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം