തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മകന് അച്ഛനെ വെടിവച്ചു. മുതാക്കല്‍ കോട്ടുക്കുന്നം സ്വദേശി സുകുമാരപിള്ളയുടെ മകന് ദിലീപ് ആണ് സ്വന്തം പിതാവിന്റെ നേര്‍ക്ക് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. തോളില്‍ പരിക്കേറ്റ സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവയ്പ്പിനുശേഷം ദിലീപ് ഒളിവില്‍ പോയി. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മകന് അച്ഛനെ വെടിവച്ചു
