കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ ജനുവരിയിൽ ആരംഭിക്കുന്ന ആയോധന കലകളിലെ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കുംഫു, കളരിപ്പയറ്റ് എന്നിവയിൽ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ നൽകും. പത്താംക്ലാസ് പാസായ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.srccc.in എന്ന വൈബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി ജനുവരി 15. വിശദവിവരങ്ങൾക്ക് ഫോൺ: 9447683169.
കോട്ടയം: ആയോധന കലകളിൽ സർട്ടിഫിക്കറ്റ് കോഴ്സ്
