വര്‍ക്കല എസ്.എന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്

തിരുവനന്തപുരം: വര്‍ക്കല എസ്.എന്‍. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം. കോളജിലെ വിദ്യാര്‍ത്ഥി, റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്.

സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

23/12/21വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അപകടത്തിന് മുന്‍പും കോളജിന് മുന്നിലുള്ള റോഡില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആഡംബര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കാര്‍ ഇടിച്ചുതെറിപ്പിച്ച നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

പൊലീസിന് പുറമേ മോട്ടോര്‍ വാഹന വകുപ്പും കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →