തൃശൂര്‍: കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 21/12/21 ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ നാട്ടുകാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമാന്യം വലിപ്പമുള്ള ഈ കനാലിൽ എവിടെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിനെ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

