അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ക്വട്ടേഷൻ ക്ഷണിച്ചു

December 9, 2021 - 2:19 pm

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം വിവിധ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കോഴിക്കോട്,മലപ്പുറം ജില്ലകളിൽ പ്രധാന പാതകളിൽ ഇൻസ്റ്റലേഷനോടു കൂടി ഹോർഡിങ്ങുകൾ ചെയ്യുന്നതിനും 200 ബോർഡുകൾ തുണിയിൽ തയ്യാർ ചെയ്യുന്നതിനും ഡിസംബർ 18 മുതൽ 29 വരെ തുണിയിൽ കമാനങ്ങൾ സ്ഥാപിച്ച് നൽകുന്നതിനുമാണ് ക്വട്ടേഷൻ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 14 രാവിലെ 11 മണി. 12 മണിക്ക്  ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് ഏത് പ്രവർത്തിക്കാണ് എന്ന് രേഖപ്പെടുത്തി ഓരോ പ്രവർത്തിക്കും വെവ്വേറെ ക്വട്ടേഷൻ ഡിടിപിസി ഓഫീസിൽ നൽകണം. എല്ലാ നികുതികളും ഉൾപ്പെടെയുള്ള തുകയാണ് ക്വോട്ട് ചെയ്യേണ്ടത്. വിശദവിവരങ്ങൾക്ക് ഡിടിപിസി ഓഫീസ് മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തിലോ 0495 2730012 ഫോൺ നമ്പറിലോ ബന്ധപ്പെടാം.വിവരങ്ങൾ www.dtpckozhikode.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *