ഉപജീവനത്തെ ബാധിക്കും: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് കര്‍ണാടക

ബംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് കര്‍ണാടകം. മേഖലയിലെ ആളുകളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തീരുമാനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് ബൊമ്മൈ നിലപാടറിയിച്ചത്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കര്‍ണാടക സര്‍ക്കാരും ഈ മേഖലയില്‍ അധിവസിക്കുന്നവരും എതിര്‍ക്കുന്നു. എതിര്‍പ്പ് ശക്തമായി ഉന്നയിക്കുമെന്ന് മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →