കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം

കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് രേഖകള്‍ ഹാജരാകണം. പുതുതായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറവും, നിലവിലുള്ള തൊഴിലാളികളില്‍ നോമിനിയെ മാറ്റാന്‍ താത്പര്യമുള്ളവര്‍ ആയത് സംബന്ധിച്ച രേഖകളും ഡിസംബര്‍ 10 നകം കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രൊപ്പോസല്‍ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കും. ഫോണ്‍- 04952384355.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →