കോവി‍ഡ് രണ്ടാം ഡോസ് : സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്

കൊച്ചി​: കൊവി​ഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയും വിധം കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി​ സിംഗി​ൾ ബെഞ്ച് ഉത്തരവ് ഡി​വി​ഷൻ ബെഞ്ച് റദ്ദാക്കി​.പോർട്ടലിൽ മാറ്റം വരുത്തുന്നത് ദേശീയ തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റി​സ് എസ്.മണി​കുമാർ, ജസ്റ്റി​സ് ഷാജി​ പി​.ചാലി എന്നിവരുൾപ്പെട്ട ഡി​വി​ഷൻ ബെഞ്ച് വി​ലയി​രുത്തി​.

ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായി​രുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്.ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലാണ് ഡി​വി​ഷൻ ബെഞ്ച് പരിഗണിച്ചത്.വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണെന്നും ദേശീയ തലത്തിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ് ഉത്തരവു മൂലം ഉണ്ടായതെന്നുമാണ് കേന്ദ്രം വാദി​ച്ചത്. ലോകാരോഗ്യ സംഘടനയുടെ നി​ർദ്ദേശങ്ങൾക്ക് വി​രുദ്ധവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →