മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ മൂന്നുപേരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കുന്നു : രാജു നാരായണസ്വാമിയും , ഇഷിത റോയിയും തഴയപ്പെട്ടു

തിരുവനന്തപുരം: മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ സഞ്ജയ് കൗശിക്, ഡോ.കെ.ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കാൻ സർക്കാർ തീരുമാനം.1992 ബാച്ചിൽപ്പെട്ട ഐഎഎസ് ഉദ്യോ​ഗസ്ഥരാണിവർ.അഡിഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്‌ഷൻ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിവുകൾ വരുന്ന മുറയ്ക്കാവും ഇവർക്ക് പദവി ലഭിക്കുക.

1991 ബാച്ചിൽപ്പെട്ട ഐഎഎസ് ഉദ്യോ​ഗസ്ഥരെ സ്ഥാനക്കയറ്റത്തിനുള്ള പട്ടികയിലുൾപ്പെടുത്താത്തത് ചർച്ചയായിട്ടുണ്ട്.പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയും കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിയുമാണ് തഴയപ്പെട്ടത്.നേരത്തേയുണ്ടായ അച്ചടക്കനടപടി ചൂണ്ടിക്കാട്ടിയാണ് രാജു നാരായണസ്വാമിയെ ഒഴിവാക്കിയത്.സാങ്കേതിക തടസങ്ങളാണ് ഇഷിത റോയിക്ക് വിനയായത്.

അടുത്തിടെയാണ് സഞ്ജയ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയത്.വ്യവസായ-നോർക്ക വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇളങ്കോവൻ.ബിശ്വനാഥ് സിൻഹ പദ്ധതിനിർവഹണം, തദ്ദേശസ്ഥാപനം (അർബൻ) വകുപ്പുകളുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →