ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ്: കെ പി ഗോസാവി വീണ്ടും അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസിലെ എന്‍സിബി സാക്ഷി കെപി ഗോസാവിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വഞ്ചന കേസില്‍ പല്‍ഘര്‍ പൊലീസാണ് ഇത്തവണ ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ഇയാളെ പുനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ലഷ്‌കര്‍ പോലീസും ഫറക്ഷാനാ പോലീസും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.ഗോസാവിയും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണവുമായി ഗോസാവിയുടെ അംഗരക്ഷകന്‍ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ രണ്ടുപേരുമാണ് ആര്യന്‍ ഖാന്‍ കേസിലെ എന്‍സിബി സാക്ഷികളാണ്. എന്നാല്‍ പ്രഭാകര്‍ സെയില്‍ പറയുന്നത് നുണയാണെന്നും പണം തട്ടാനുള്ള ശ്രമം നടന്നിട്ടില്ലെന്നുമാണ് ഗോസാവിയുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →