കൊച്ചി : തിരുവനന്തപുരം-കാസര്‍കോഡ് കെ.റെയില്‍ പദ്ധതി സംബന്ധിച്ച ഉറപ്പ് ലംഘിച്ച് ഭൂമി ഏറ്റെടു ക്കുന്നതിനെതിരായ കോടതി അലക്ഷ്യഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്കും കെ.റെയില്‍ വികസന കോര്പ്പറേഷന് എംഡിക്കും ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
പ്രസ്തുത ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ സ്ഥലമെടുപ്പു നടപടി ആരംഭിച്ചതിനെതിരെ കോട്ടയം പെരുവ സ്വദേശി എംടി തോമസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് രാജ വിജയരാഘവന് നോട്ടീസ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കുശേഷം ബര്‍ജി വാണ്ടും പരിഗണിക്കും. കെ.റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഹര്ക്കാരനടക്കമുളളവര് നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി സംബന്ധിച്ച സര്‍ക്കാരിന്റെ ഉറപ്പുണ്ടായത്.
ഈ ഉറപ്പ് രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. ഈ ഉറ്പ്പ ലംഘിച്ചാണ് ഭൂമി ഏറ്റൈടുക്കാനും ടെൻഡർ നടപടികള്‍ക്കും അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് കോടതിയലക്ഷ്യ ഹര്‍ജി. അതേസമയം പദ്ധതിക്ക കേന്ദ്ര സര്‍ക്കാരോ റെയില്‍വേ ബോര്‍ഡോ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും സര്‍ക്കാരിന്റെ കോടതിയലക്ഷ്യ നടപടിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം .

