പത്തനംതിട്ട: കൊവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ചിലവിദേശ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ജാഗ്രത കടുപ്പിക്കും. ഇതു സംബന്ധിച്ച് അവലോകന യോഗം 2021 ഡിസംബർ ഒന്നിന് സന്നിധാനത്ത നടക്കും.സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് ദേവസ്വം ബോർഡിന് നിലവിൽ നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കോ ജീവനക്കാർക്കോ കൊവിഡ് സ്ഥിരീകരിച്ചാൽ വിശദ സാമ്പിൾ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു
ശബരിമല തീർത്ഥാടകരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. കൊവിഡ് രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും ഉളളവരെ മാത്രമാണ് നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നത്. പുതിയ സാഹചര്യത്തിൽ ഈ പരിശോധന കർശനമാക്കും. നിലവിൽ നിലയ്ക്കലിൽ നാല് സ്വകാര്യ ലാബുകാർ ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.

