ഐ.എന്‍.എസ്. വേല രാജ്യത്തിനു സമര്‍പ്പിച്ചു


മുംബൈ: സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. വേല ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംെബെ നേവല്‍ ഡോക്യാര്‍ഡില്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആറ് സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങികപ്പലുകളില്‍ നാലാമത്തേതാണു വേല. ജലോപരിതലത്തിലും കടലിന്റെ ആഴങ്ങളിലും ഒരേ പോലെ ആക്രമണം നടത്താന്‍ കഴിയുന്ന വേലയ്ക്കു കഴിയും. അത്യാധുനിക ടോര്‍പിഡോ മിസൈലുകളും, റഡാറുകളുമാണു പുതിയ അന്തര്‍വാഹിനിയിലുള്ളത്. 2009 ലാണു അന്തര്‍വാഹിനിയുടെ നിര്‍മാണമാരംഭിച്ചത്. 2019 മേയിലാണു വേല എന്ന പേര് നല്‍കിയത്. 37 വര്‍ഷം സേവനം ചെയ്ത ഐ.എന്‍.എസ്. വേല എന്ന അന്തര്‍വാഹിനിയുടെ സ്മരണയ്ക്കായാണ് ഈ പേര് നല്‍കിയത്. പഴയ ഐ.എന്‍.എസ്. വേല 2010 ല്‍ ഡി കമ്മിഷന്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ക്കാലം നാവികസേന ഉപയോഗിച്ച അന്തര്‍വാഹിനിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →