പാലക്കാട്: ആര്‍.എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊളിച്ചുവിറ്റതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊളളാച്ചി കുമാരപാളയം തിരിവിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് കാറിന്റെ ഭാഗങ്ങള്‍ അ്‌ന്വേഷണ സംഘം കണ്ടെടുത്തത്.. ഇവ കസ്റ്റഡിയിലെടുക്കും.
വര്‍ക്ക്‌ഷോപ്പിലെത്തിച്ച മാരുതി 800 കാര്‍ 15,000രൂപക്കാണ് കച്ചവടം ഉറപ്പിച്ചതെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൊലപാതകം നടന്ന നവംബര്‍ 15ന് തൊട്ടടുത്ത ദിവസമാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചത്.
രണ്ടുപേരാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചതെന്നും ആര്‍സി ബുക്ക് കാണിച്ചിരുന്നെന്നും എന്നാല്‍ ഇംഗ്ലീഷായതിനാല്‍ വായിക്കാന്‍ കഴിഞ്ഞില്ലെന്നും വര്‍ക്കഷോപ്പ് ജീവനക്കാന്‍ പോലീസിനോട് പറഞ്ഞു.
അഞ്ചുദിവസത്തിനുശേഷമാണ് കാര്‍ പൊളിച്ചത്. പാലക്കാട് ദേശീയപാത ഒഴിവാക്കി മുതലമട വഴിയാണ് പ്രതികള്‍ വാഹനം അതിര്‍ത്തി കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

