ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്നും പേ വാർഡിൽ ദിനംപ്രതി 750 രൂപ നിരക്കാണ് ഇതിനു നിശ്ചയിച്ചിട്ടുള്ളതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.സർക്കാർ ആശുപത്രികളിൽ കൊവിഡാനന്തര ചികിത്സയ്ക്ക് വൻ നിരക്ക് ഏർപ്പെടുത്തിയതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം വിശദീകരിച്ചത്.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചതു പുനപ്പരിശോധിക്കാൻ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ റിവ്യൂ ഹർജിയിലാണ് വിശദീകരണം.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →