ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി ബില്‍ ഉള്‍പ്പെടെ 29 ബില്ലുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടി്. ഇതില്‍ 26 ബില്ലുകള്‍ പുതിയവയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമമന്ത്രാലയമാണ് കരട് ബില്‍ തയ്യാറാക്കിയത്.
ശൈത്യകാല സമ്മേളനത്തില്‍ പരിഗണിക്കുക 29 ബില്ലുകള്‍
