ചുരുളിയുടെ പോസ്റ്റർ കത്തിച്ചുകൊണ്ട് ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം

മാന്നാർ : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ സിനിമയായ ചുരുളിയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ മദ്യഷാപ്പിന്റെ പശ്ചാത്തലത്തിൽ ശുഭാനന്ദ ഗുരു എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം എന്ന കീർത്തനം ചിത്രീകരിച്ചതിനാൽ ചുരുളിയുടെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചിരിക്കുകയാണ് ഗുരുദേവ വിശ്വാസികൾ .

മാന്നാർ കുറ്റിയിൽ ജംഗ്ഷനിൽ വച്ചാണ് ചിത്രത്തിന്റെ പോസ്റ്റർ കത്തിച്ചുകൊണ്ട് വിശ്വാസികൾ പ്രതിഷേധം നടത്തിയത്. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സാംസ്കാരിക സിനിമ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന് ആശ്രമം അറിയിച്ചു. രാജേഷ് ബുധനൂർ , മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂർ, ഓമനക്കുട്ടൻ, മനു മാന്നാർ , അജേഷ്, വിനു, എന്നിവർ ഈ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →