മന്ത്രി വി.ശിവന്‍കുട്ടി 22.11.2021 ന്‌ കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം : മുന്‍ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ്‌ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ്‌ പ്രതികളും 22.11.2021 ന്‌ കോടതിയില്‍ ഹാജരാകും. പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തളളിയ സാഹചര്യത്തില്‍ നേരിട്ട്‌ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസിലെ പ്രതികള്‍ എല്ലാവരും ഹാജരായാല്‍ കുറ്റപത്രം കോടതി വായിക്കും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, ഇടത്‌ നേതാക്കളായ ഇ.പി.ജയരാജന്‍, കെടി ജലീല്‍, കെ.അജിത്‌, കെ.കുഞ്ഞഹമ്മദ്‌,സി.കെ.സദാശിവന്‍ എന്നിവരാണ്‌ പ്രതികള്‍. തിരുവനന്തപുരം ചിഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

2015 മാര്‍ച്ച 13ന്‌ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ്‌ പോലീസ്‌ കേസ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →